കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഒരാഴ്ചത്തേക്ക് അടച്ചു. കോവിഡ് രണ്ടാം വരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച രാത്രി 11 മുതൽ പ്രാബല്യത്തിലാവും. കര, കടൽ അതിർത്തികളും അടച്ചിട്ടുണ്ട്. ജനുവരി ഒന്നുവരെയാണ് നിലവിൽ അടച്ചിടാൻ തീരുമാനിച്ചത്. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. ഷിപ്പിങ്ങിനെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.