പ്രേമന്‍ ഇല്ലത്ത്
കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി കഴിഞ്ഞ ആറു മാസമായി അടച്ചിട്ടിരുന്ന സൗദി-കുവൈറ്റ് അതിര്‍ത്തികള്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു. സാല്‍മി, നുവൈസീബ് അതിര്‍ത്തികളാണ് തുറക്കപ്പെട്ടത്. കര്‍ശനമായ നിയന്ത്രണങ്ങളോടു കൂടിയും കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടും മാത്രമേ ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് യാത്രാ സ്വാതന്ത്ര്യം അനുവദിക്കുകയുളളുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുവൈറ്റിലേക്ക് വരുന്ന യാത്രക്കാര്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും കുവൈറ്റില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. സൗദിയിലേക്ക് പോകുന്നവരും പിസിആര്‍ സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതുണ്ട്. സാമൂഹ്യ അകലം പാലിക്കുകയും, റോഡിലെ തിരക്ക് കുറക്കുകയും ചെയ്യാനുളള നിര്‍ദേശങ്ങളും പാലിക്കപ്പെടേണ്ടതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.













