നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് മടങ്ങാൻ അവസരം . ആഗസ്റ്റ് 10 മുതല്‍ ഒക്‌ടോബര്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് കുവൈറ്റ് ഡി.ജി.സി.എ അംഗീകാരം നല്‍കി. ഇതനുസരിച്ച് ദിവസവും 1000 ഇന്ത്യക്കാർക്ക് കുവൈറ്റിൽ നിന്നും ഇന്ത്യയിൽ നിന്നുമായി യാത്ര ചെയ്യാം.
ഇരുരാജ്യങ്ങളിലെയും വ്യോമയാനവകുപ്പ് മേധാവികള്‍ തമ്മില്‍ ജൂലൈ 28ന് നടന്ന വിര്‍ച്വല്‍ യോഗത്തിലാണ് താല്‍ക്കാലിക വിമാന സര്‍വീസ് സംബന്ധിച്ച് ധാരണയായത്. ഇന്ത്യ മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ ബാധകമാകുന്നത് കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന പ്രവാസികൾക്ക് മാത്രമാണ്. ഇന്ത്യയിൽ നിന്നും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് നിയന്ത്രങ്ങൾ ഉണ്ടാകും. 31 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്കുള്ള യാത്ര വിലക്ക് തുടരുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെ വിജയവാഡ, ഗയ, ന്യൂദല്‍ഹി, അമൃതസര്‍, മുംബൈ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ തിരുവനന്തപുരം, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂരു വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് ഉണ്ടാകുക.