കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹം അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. മധ്യപൂര്‍വ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ലുലു ഗ്രൂപ്പ് മേധാവി യൂസഫലി അനുശോചിച്ചു
ലുലു ഗ്രൂപ്പ് മേധാവി യൂസുഫലി അനുശോചിച്ചു. അദ്ദേഹം മഹാനായ ഒരു ഭരണാധികാരിയും രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അറിവും വിവേകവും ലോകമാസകലമുള്ളവര്‍ ബഹുമാനിക്കുന്നു. എന്നോടും അദ്ദേഹം വലിയ സ്നേഹവാല്‍സ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹമൊത്തുള്ള നിമിഷങ്ങള്‍ മറക്കാനാവാത്തതാണ്- അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു.