കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടിന് തുറക്കും. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളവും കര, കടല്‍ അതിര്‍ത്തികളും അടച്ചത്.
നിലവില്‍ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 2 മുതല്‍ ഒഴിവാക്കും. കൂടാതെ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കര, കടല്‍ മാര്‍ഗ്ഗമുള്ള അതിര്‍ത്തികളും തുറക്കും. നാട്ടിലേക്ക് യാത്രക്ക് തയാറെടുത്ത് വിമാന ടിക്കറ്റ് എടുത്ത നിരവധി പേരും കുവൈത്തിലേക്ക് തിരിച്ചെത്താനുള്ള പ്രവാസികളും ഇതില്‍ ആശങ്കയിലായിരുന്നു. വിമാനത്താവളങ്ങള്‍ തുറക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാണ്.












