കുവൈറ്റ് സിറ്റി: രാജ്യത്ത് ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ജോലി ലഭിച്ചാല്‍ വിസാ മാറ്റത്തിനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനും ഇനി മുതല്‍ ആവശ്യമായ അക്കാദമിക് യോഗ്യത നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 34 തസ്തികകളിലാണ് ഈ നിബന്ധന നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്വദേശി വല്‍ക്കരണ നടപടികള്‍ ത്വരിത പെടുത്തുന്നതിന്റെയും കാര്യശേഷിയുള്ള തൊഴിലാളികളെ മാത്രം നില നിര്‍ത്തിയാല്‍ മതിയെന്നുമുള്ള നയത്തിന്റെ ഭാഗമായിട്ടുള്ളതാണ് പുതിയ തീരുമാനങ്ങളെന്നു കരുതുന്നു.
അധ്യാപകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, നിയമവിദ ഗ്ധര്‍, മാനേജര്‍, സ്‌പെഷലിസ്റ്റ്, ടെക്‌നീഷ്യന്‍, പ്രഫഷനല്‍ അസിസ്റ്റന്റ്, ക്ലര്‍ക്ക്, സെയില്‍സ് ആന്‍ഡ് സര്‍വിസ് ജീവനക്കാര്‍ തുടങ്ങി മുപ്പത്തി നാല് വിഭാഗങ്ങളിലെ വിദഗ്ധ തൊഴിലാളികള്‍ക്കാണ് നിബന്ധന കൊണ്ടുവാരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ ആവശ്യമായ അക്കാദമിക് യോഗ്യത ഇല്ലാതെ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ തീരുമാനം നിര്‍ബന്ധമാക്കിയാല്‍ നിരവധി പേര്‍ക്ക് വിസ പുതുക്കാന്‍ കഴിയാതെ വരും. എന്‍ജിനീയര്‍മാര്‍ക്ക് മാത്രം ഉണ്ടായിരുന്ന യോഗ്യത പരീക്ഷ സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകിലേക്ക് വ്യാപിപ്പിക്കാനുള്ള ആലോചനയും സര്‍ക്കാര്‍ തലങ്ങളില്‍ നടന്നുവരുന്നതായാണ് സൂചനകള്‍.
അതേസമയം 70 വയസ്സ് കഴിഞ്ഞതും എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കേണ്ടതില്ലെന്നുമുള്ള മറ്റൊരു തീരുമാനവും പുറത്തുവന്നിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തന്നെ ജോലി നഷ്ടമാകുന്ന സാഹചര്യം നിലനില്‍ക്കെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ കൈക്കൊള്ളുന്ന ഇത്തരം നടപടികള്‍ കൂടിയാകുമ്‌ബോള്‍ ഉള്ള ജോലിയും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പ്രവാസി സമൂഹം



















