തിരുവനന്തപുരം : ഹലാല്‍ വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ഹിന്ദു ഐക്യ വേദി ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബുവിനെ അറസ്റ്റു ചെയ്ത പോലീസ് നടപടി സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തേയും ഫാസിസത്തെയുമാണ് തുറന്നു കാണിക്കുന്നതെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ഹലാലിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഒരു പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം ധ്വംസിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. വര്‍ഗീയ മുതലെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’- കുമ്മനം കൂട്ടിച്ചേര്‍ത്തു.