കാസര്‍ഗോഡ്: കുമ്പള പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം അഞ്ചായി. നേരത്തെ പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കത്തിലേര്‍പ്പെട്ട 20തോളം പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. സ്‌റ്റേഷനില്‍ രോഗം സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുകയാണ്.
ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, നീലേശ്വരം എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാത്രി 12 മണി മുതലാണ് പ്രദേശങ്ങളില്‍ നിരോധനാജ്ഞ നിലവില്‍ വരുന്നത്. ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

















