കൊച്ചി: മന്ത്രി കെ. ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി. ജലീലിന് ക്ലീന്‍ ചിറ്റില്ലെന്നും മന്ത്രിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം ജലീല്‍ നല്‍കിയ മൊഴി പരിശോധിച്ചു വരികയാണെന്നും ഇ.ഡി മേധാവി അറിയിച്ചു. അതേസമയം മന്ത്രി ഇ.പി ജയരാജന്റെ മകനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിയുടെ മകന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിനെ രണ്ട് ദിവസം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 വരെയും വെള്ളിയാഴ്ച രാവിലെയും ചോദ്യം ചെയ്യല്‍ നടന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.











