കൊല്ലം: മന്ത്രി കെ. ടി ജലീലിനെ അപായപ്പെടുത്താന്‍ യുവ മോര്‍ച്ചാ സംഘത്തിന്റെ ശ്രമം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുളള യാത്രാമധ്യേയാണ് സംഭവം. കൊല്ലം പാരിപ്പള്ളിയില്‍ വെച്ച് വേഗത്തില്‍ വരുന്ന മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം ഓടിച്ചു കയറ്റി അപായപ്പെടുത്താനാണ് ശ്രമിച്ചത്. മന്ത്രിയുടെ വാഹനവും അകമ്പടി വന്ന വാഹനവും സമയോചിതമായി നിയന്ത്രിക്കാനായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
സംഭവത്തില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരായ കല്ലുവാതുക്കള്‍ സ്വദേശികളായ അഭിജിത്ത്, വൈഷണവ്, വിപിന്‍, എളിപുറം സ്വദേശി പ്രവീണ്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമ കുറ്റമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകടപ്പെടുത്താന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളുണ്ടെന്നാണ് പോലീസിന്റെ സംശയം അതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേസമയം മന്ത്രിയെ അപായപ്പെടുത്താനുളള ശ്രമം ആസൂത്രിതമാണെന്ന് ആരോപണങ്ങളും ശക്തമാകുന്നുണ്ട്.