തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് മറുപടിയുമായി സ്പീക്കര്‍. ജനാധിപത്യത്തിലെ വിയോജിപ്പ് ചര്‍ച്ചയാകുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ യുക്തിരഹിതമാണ്. ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് പരിശോധിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
കെഎസ് യു പ്രസിഡന്റ് എന്ന നിലയില്‍ നിന്ന് ചെന്നിത്തല വളര്‍ന്നിട്ടില്ല. നിയമസഭ സമ്മേളനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഫോണിലൂടെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നത് അനൗചിത്യം. നിയമസഭ മന്ദിരത്തിന്റെ നിര്‍മാണത്തില്‍ അഴിമതിയില്ല. അഴിമതി ആരോപണങ്ങള്‍ തെളിയിച്ചാല്‍ പണി നിര്‍ത്തുമെന്ന് സ്പീക്കര്‍ പറഞ്ഞു. വാര്‍ത്തകളുടെ പിന്നാലെ പോയി പ്രതികരിക്കേണ്ട ആവശ്യമില്ല. പ്രമേയ നോട്ടീസിന് പിന്നാലെ ഉമ്മറിന് മത്സരിക്കാനുള്ള സീറ്റ് ഇല്ലാതായെന്ന് സ്പീക്കര്‍ പറഞ്ഞു
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്ന ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷമാണിത്. സര്‍ക്കാരിനെ അടിക്കാന്‍ മാര്‍ഗമില്ലാത്തത് കൊണ്ട് തന്നെ ആക്രമിക്കുന്നു.സ്പീക്കറെ അടിക്കാന്‍ നോക്കിയാല്‍ അത് ബൂമറാങ്ങാകും. നോട്ടീസ് കൊടുത്തതിന് പിറ്റേ ദിവസം ഉമ്മറിന് സീറ്റ് പോയെന്ന് ശ്രീരാമകൃഷ്ണന്‍ പരിഹസിച്ചു. നഷ്ടമായ സീറ്റ് ഏതാണെന്ന് സ്പീക്കര്‍ വ്യക്തമാക്കണമെന്ന് എം ഉമ്മര്‍ പറഞ്ഞു.












