പ്രതിസന്ധികളെ അതിജീവിക്കാൻ കെ എസ് ആർ ടി സിയെ പ്രാപ്തമാക്കുന്ന നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. ഓൺലൈൻ റിസർവേഷനുള്ള ‘എന്റെ കെ.എസ്.ആർ.ടി.സി’ ആപ്പ് , കെ.എസ്.ആർ.ടി.സി ജനതാ സർവീസ്, കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് എന്നിവ ഇതിന്റെ ഭാഗമാണ്.
ഓൺലൈൻ ടിക്കറ്റ് റിസർവേഷന് ‘എന്റെ കെ.എസ്.ആർ.ടി.സി’ ആപ്പുമായി കെ.എസ്.ആർ.ടി.സി. മുഖ്യമന്ത്രി പിണറായി വിജയൻ ആപ്പ് പുറത്തിറക്കി. കെ.എസ്.ആർ.ടി.സി ജനതാ സർവീസ്, കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് എന്നിവയുടെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പങ്കെടുത്തു.


















