തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. 20 ഓഫീസുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. പണം വകമാറ്റി ചെലവിട്ടു, കൊള്ളച്ചിട്ടി നടത്തി, കള്ളപ്പണം വെളുപ്പിച്ചു തുടങ്ങിയവ കണ്ടെത്തി. പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ല. പണയപ്പണ്ടം സുരക്ഷിതമായി സൂക്ഷിച്ചില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
തൃശൂരില്‍ രണ്ട് പേര്‍ ഇരുപത് ചിട്ടിയില്‍ ചേര്‍ന്നതായി കണ്ടെത്തി.











