തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സിയില്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി. യുഡിഎഫ് കണ്‍വീനര്‍ എം. എം ഹസ്സന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ കെ.പി അനില്‍കുമാര്‍,മണക്കാട് സുരേഷ്,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍,മുന്‍ മന്ത്രി പന്തളം സുധാകരന്‍ കെ.പി.സി.സി സെക്രട്ടറിമാരായ വി. എസ് ഹരീന്ദ്രനാഥ്, പി. എസ് പ്രശാന്ത്, ആര്‍. വി രാജേഷ്,സുബോധന്‍, മുടവന്‍മുകള്‍ രവി, ആറ്റിപ്ര അനില്‍, വിനോദ് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.