പുതിതായി നിയമിതരായ കെ.പി.സി.സി സെക്രട്ടറിമാര്‍ സെപ്‌റ്റംബര്‍ 29ന് രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് ചുമതല ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിയെ ഇതേ ചടങ്ങില്‍ ആദരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


















