തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനു നേരെ കടുത്ത വിമര്‍ശനം. അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്ത് ചെയ്തുവെന്ന് ഷാനിമോള്‍ ഉസ്മാന്‍ വിമര്‍ശനമുയര്‍ത്തി. നേതാക്കാള്‍ പരസ്പരം പുകഴ്ത്തിക്കോളു എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ലെന്ന് ഷാനിമോള്‍ പറഞ്ഞു. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും ഷാനിമോള്‍ പറഞ്ഞു.
ഇത്തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെങ്കില്‍ ആറ് മാസം കഴിയുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരാജയം ചര്‍ച്ചചെയ്യാന്‍ ഇതുപോലെ യോഗം ചെയ്യാമെന്നാണ് വി. ഡി സതീശന്‍ പരിഹസിച്ചത്. മാധ്യമങ്ങളെ അറിയിച്ച് മതമേലധ്യക്ഷന്മാരെ കാണുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നായിരുന്നു ബെന്നി ബെഹ്നാന്‍ പറഞ്ഞത്. താഴെ തട്ടുമുതല്‍ അഴിച്ചുപണി കൂടിയേ തീരുവെന്ന് കെ. സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്നത് ഗ്രൂപ്പുകളി മാത്രമാണെന്നായിരുന്നു പി.ജെ കുര്യന്റെ ആരോപണം.