സമകാലിക രാഷ്ട്രീയ സംഭവങ്ങളും ഭാവിപരിപാടികളും ചര്‍ച്ച ചെയ്യുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തിര യോഗം ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 10 ന് ഓണ്‍ലൈന്‍ വഴി ചേരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ ഗ്രൂപ്പ് വൈരം മറന്നു പ്രവർത്തിച്ചാൽ പലതും നേടാൻ കഴിയുമെന്ന് മുല്ലപ്പള്ളി പല നേതാക്കളെയും വിളിച്ചു സംസാരിച്ചതായി വിവരം ലഭിച്ചു. സ്വപനയുടെ കാര്യത്തിൽ KC വേണുഗോപാലിന്‍റെയും, ശശി തരൂരിന്‍റെയും ഇടപെടലുകളിൽ കെപിസിസി ഇതുവരെയും പ്രതിരോധം തീർത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.