മനാമ: ബഹ്റൈനില്‍ കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. പ്രവാസികളും സ്വദേശികളും ഉള്‍പ്പെടെ നിരവധി പേരാണ് ഇതിനോടകം വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതത്. പൊതുജനാരോഗ്യ സംരക്ഷണത്തിന് ജനങ്ങള്‍ കാണിക്കുന്ന പ്രതിബദ്ധതയെ ആരോഗ്യമന്ത്രാലയം അഭിനന്ദിച്ചു.
വാക്സിനേഷന്‍ പദ്ധതിക്കായി ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. https://healthalert.gov.bh എന്ന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടത്താം. സൗജന്യ വാക്സിന്‍ സ്വീകരിക്കുന്നതിനുള്ള സമയം ഇതില്‍ അനുവദിച്ചുകിട്ടും. 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പ്രയത്നങ്ങളില്‍ പങ്കാളികളാകുന്നതിന് എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്തെ 27 മെഡിക്കല്‍ സെന്ററുകള്‍ വഴിയാണ് വാക്സിന്‍ നല്‍കുന്നത്.













