കോട്ടയം: നഗരസഭ ഭരണസമിതിയെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റിയന്‍ യുഡിഎഫിന് പ്രഖ്യാപിച്ചതോടെ നറുക്കെടുപ്പ് അനിവാര്യമായി വന്നു. 5 വര്‍ഷവും ചെയര്‍പേഴ്‌സന്‍ ആക്കാമെന്ന് ഡിസിസി വാഗ്ദാനം ചെയ്തു.കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് ഇടപെട്ടാണ് വിമതയെ അനുനയിപ്പിച്ചതെന്നാണ് വിവരം.
അഞ്ച് വര്‍ഷം നഗരസഭാ ചെയര്‍പേഴ്‌സന്‍ സ്ഥാനം ലഭിച്ചാല്‍ മാത്രമെ യുഡിഎഫിനെ പിന്തുണയ്ക്കുകയുള്ളുവെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അംഗബലം തുല്യമായി. ഈ സാഹചര്യത്തില്‍ നഗരസഭ ആരു ഭരിക്കുമെന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരും.