കോട്ടയം: കോട്ടയത്ത് കളക്ടറും എഡിഎമ്മും ക്വാറന്റൈനില്‍ പ്രവേശിച്ചു. കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ക്വാറന്റൈനില്‍ പോയത്.
ഇന്ന് കോട്ടയത്തെ ഒരു മാളിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചുങ്കം മള്ളൂശ്ശേരി സ്വദേശിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് മാള്‍ അണുവിമുക്തമാക്കിയിരുന്നു. ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.