കൊച്ചി: സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് തടഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. 15ന് പരിഗണിക്കും. കോടതിയലക്ഷ്യ ഹര്‍ജിയിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ നിയമസാധുതയും പരിശോധിക്കും.