ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന ഷോ ‘കോന്‍ ബനേഗ ക്രോര്‍പതി’യുടെ 12ാം സീസണ്‍ വിവാദത്തില്‍. മനുസ്മൃതിയുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് ബെസ്‌വാദ വില്‍സണോടും നടന്‍ അനൂപ് സോനിയോടും ചോദിച്ച ചോദ്യമാണ് വിവാദത്തിലായത്.
ഡോ.ബി.ആര്‍ അംബ്ദേക്കറും അനുയായികളും 1927 ഡിസംബര്‍ 25 ന് അഗ്‌നിക്കിരയാക്കിയ വേദപുസ്തകം ഏതാണെന്ന ചോദ്യമാണ് വിവാദത്തിലേക്ക് നയിച്ചത്. 6,40,000 രൂപയുടെ ചോദ്യത്തിന് വിഷ്ണു പുരാണ, ഭഗവത്ഗീത, റിഗ്‌ദേവ്, മനുസ്മൃതി എന്നിവയാണ് ഉത്തരങ്ങളായി നല്‍കിയിരുന്നത്. മത്സരാര്‍ഥികള്‍ ഉത്തരം നല്‍കിയ ശേഷം ജാതി വിവേചനവും തൊട്ടുകൂടായ്മയും ന്യായീകരിക്കുന്നുവെന്ന് കാണിച്ച് അംബേദ്കര്‍ മനുസ്മൃതി കത്തിച്ച വിവരവും ബച്ചന്‍ ഷോയില്‍ പങ്കുവെച്ചിരുന്നു.
कौन बनेगा करोडपती या कार्यक्रमाद्वारे हिंदू धर्मीयांची भावना दुखावल्याबद्दल तसेच अत्यंत सलोख्याने राहणार्या हिंदू व बौद्ध धर्मीयांमध्ये जाणीवपूर्वक तेढ निर्माण करण्याचा प्रयत्न केल्याबद्दल महानायक श्री अमिताभ बच्चन व सोनी टेलिव्हिजन नेटवर्क विरोधात तक्रार नोंदवली.
1/6 pic.twitter.com/PWnUoWxM2M— Abhimanyu Pawar (@AbhiPawarBJP) November 3, 2020
ഷോയുടെ ക്ലിപ്പിങുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിലര്‍ ബച്ചന് എതിരെ ക്യാംപയിന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ബച്ചനും ഷോക്കുമെതിരെ ലഖ്‌നോവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. താരം ഇടത് പ്രചാരണം നടത്തുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നു. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് ബച്ചനും പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.