കടയ്ക്കല്‍: കൊല്ലം കടയ്ക്കലിലെ പതിമൂന്ന് വയസ്സുകാരിയുടെ ആത്മഹത്യയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അടുത്ത ബന്ധുക്കളായ ഷിബു,ജിത്തു,ഷിജു എന്നിവരാണ് അറസ്റ്റിലായത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി നിരന്തരമായി ശാരീരികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് വ്യക്തമായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും പോലീസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ബന്ധുക്കളുടെയടക്കം രക്തം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. ഇന്നലെയാണ് ഡിഎന്‍എ ഫലം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അടുത്ത ബന്ധുക്കളായ മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺക്കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതികൾ പോലീസിനോട് സമ്മിതിച്ചു. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.