കൊല്ലം: കൊല്ലം കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കളക്ടറുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോയത്. കളക്ടറുടെ ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവാണ്. എന്നിരുന്നാലും ആര്‍ടിപിസിആര്‍ ഫലം വരുന്നതുവരെ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഫലം വരുന്നതുവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ തുടരുമെന്ന് കളക്ടര്‍ അറിയിച്ചു.