തിരുവനന്തപുരം: ബാബറി പള്ളി തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികള ഞെട്ടിപ്പിക്കുന്നതാണെന്നും ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഈ വിധി ഉയര്‍ത്തുന്നതെന്നും കോടിയേരി പ്രസ്താവനയില്‍ പറയുന്നു.
ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നതും അതീവ ഗൗരവകരമാണ്. പള്ളി തകര്‍ക്കുന്നതും അതില്‍ ആഹ്ലാദിച്ച് ബിജെപി നേതാക്കള്‍ ആലിംഗനം ചെയ്യുന്നതുവരെ ടെലിവിഷന്‍ ദൃശ്യങ്ങളില്‍ ലോകം കണ്ടത് തെളിവുകളാകാതെ പോയത് എങ്ങനെയാണ് എന്ന് സിബിഐ വ്യക്തമാക്കണമെന്നും, കൂട്ടിലടച്ച തത്ത ഭരിക്കുന്നവരുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്ന് ഒരിക്കല്‍ കൂടി വ്യക്തമായെന്നും കോടിയേരി തുറന്നടിച്ചു.
അതേസമയം പള്ളി പൊളിക്കുന്നതിന് മൗനാനുവാദം നല്‍കിയ കോണ്‍ഗ്രസിന് ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ടെന്ന് കോടിയേരി കുറ്റപ്പെടുത്തി. അവര്‍ അധികാരത്തിലിരുന്ന സന്ദര്‍ഭത്തില്‍ കേസന്വേഷണം നിഷ്പക്ഷവും സമയ ബന്ധിതവുമായി തീര്‍ക്കുന്നതിന് ശ്രമിച്ചില്ല. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ കുറ്റവാളികള്‍ എന്നേ ജയിലിനകത്താകുമായിരുന്നു എന്നും കോടിയേരി പ്രസ്താവനയില്‍ പറയുന്നു.












