ന്യൂഡല്‍ഹി: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിനെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്രനേതൃത്വം അറിയിച്ചു. ബിനീഷിനെ പാര്‍ട്ടി സംരക്ഷിക്കില്ല. കേസില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ബിനീഷ് സ്വയം നിരപരാധിത്വം തെളിയിക്കട്ടെയെന്നും സിപിഐഎം കേന്ദ്രനേതൃത്വം അറിയിച്ചു.











