മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന 100 പദ്ധതിക്ക് ബദലായി നൂറുദിന അക്രമവും കള്ളക്കഥകളുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലെഴുതിയ പ്രതിവാര പംക്തിയിലാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ്-ബിജെപി-മുസ്ലിംലീഗ് പ്രതിപക്ഷം പയറ്റുന്നത്. ഈ വലതുപക്ഷ അവസരവാദ രാഷ്ട്രീയക്കാരുടെ മേച്ചില്‍പ്പുറങ്ങളായി ടിവി സ്‌ക്രീനും പത്രത്താളുകളും ‘മാ’ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ പാട്ടത്തിന് കൊടുത്തിരിക്കുന്നു. ഇതിലൂടെ വികസനം തടയുക, നാട്ടില്‍ അരാജകത്വവും കലാപവും സൃഷ്ടിക്കുക, ക്രമസമാധാനം തകര്‍ക്കുക എന്നതെല്ലാമാണ് നടപ്പാക്കുന്നത്. ഇതിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സല്‍പ്പേര് കോവിഡ് കാലത്ത് ഇല്ലാതാക്കാമെന്ന പ്രതിപക്ഷത്തിന്റെയും അവരുടെ മൂടുതാങ്ങികളായ മാധ്യമങ്ങളുടെയും മോഹം കല്ലിലടിച്ച പൂക്കുലപോലെ ചിതറും. അത് ബോധ്യപ്പെടാന്‍ അധികകാലം വേണ്ടിവരില്ല. ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്നത് സമരമല്ല സമാരാഭാസമാണ്. തിരശിലയ്ക്ക് പിന്നില്‍ കുപ്രസിദ്ധ വിമോചന സമര ശക്തികളേക്കാള്‍ വലിയ ശക്തികളാണുള്ളത്.
കെ ടി ജലീലിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ നടത്തുന്ന ഖുര്‍ആന്‍വിരുദ്ധ യുഡിഎഫ്- ബിജെപി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്നത് നിസ്തര്‍ക്കം. സ്വര്‍ണക്കടത്തിന്റെ പേര് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തുന്ന അരാജകസമരത്തിന്റെ അര്‍ഥശൂന്യത കേരളീയര്‍ മനസ്സിലാക്കുന്നുണ്ട്. ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍ഡിഎഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ല എന്നതുകൊണ്ടാണ്. ഖുര്‍ആനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരേ സമീപനമാണ്. മുഖ്യമന്ത്രിയായിരിക്കെ നായനാര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വത്തിക്കാനില്‍ കണ്ടപ്പോള്‍ സമ്മാനിച്ചത് ഭഗവത് ഗീതയാണ്. ആ കൂടിക്കാഴ്ചയില്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനുമുണ്ടായിരുന്നു. കമ്യൂണിസ്റ്റായ നായനാര്‍ പോപ്പിന് ഗീത സമ്മാനിച്ചത് വലിയ വിവാദമാക്കാന്‍ നോക്കിയിരുന്നു. എന്നാല്‍, ഗീതയും ബൈബിളും ഖുര്‍ആനുമൊക്കെ ഓരോ കാലഘട്ടത്തിലെ വിലപ്പെട്ട സംഭാവനകളാണെന്നും ഇന്ത്യയില്‍നിന്ന് വത്തിക്കാനിലെത്തിയ താന്‍ പോപ്പിന് ഗീത നല്‍കിയതില്‍ അപാകമില്ലെന്നും നായനാര്‍ മറുപടി നല്‍കി.
https://www.facebook.com/KodiyeriB/posts/3311435878937238