കൊച്ചി: കോവിഡിനെ തുടര്‍ന്ന് കൊച്ചി മോട്രോയില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയ നിന്ത്രണം മാറ്റി. മെട്രോയുടെ സമയം ക്രമം നേരത്തെ പോലെ രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെയാക്കി. യാത്രക്കാരുടെ ആവശ്യ പ്രകാരണമാണ് സമയക്രമം പഴയ രീതിയിലേക്ക് മാറ്റിയത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡിനെ തുടര്‍ന്ന് രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് മണി വരെയായിരുന്നു സമയക്രമം. ഇനി മുതല്‍ രാവിലെ ആറ് മണിക്കും രാത്രി പത്ത് മണിക്കും ആലുവ, പേട്ട സ്റ്റേഷനുകളില്‍ നിന്ന് മെട്രോ പുറപ്പെടും.