കൊച്ചി: കടവന്ത്ര ഇന്ദിരാഗന്ധി ആശുപത്രിയിലെ 15 ജീവനക്കാര്‍ ക്വാറന്‍റീനില്‍. ആശുപത്രി ഒ.പിയില്‍ രണ്ട് ദിവസം മുന്‍പെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗിയെ കളമശേരി കോവിഡ് സെന്ററിലേക്ക് മാറ്റി. അതേസമയം, ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 76 പേര്‍ ക്വാറന്‍റീനിലാണ്. ചെല്ലാനം ഹാര്‍ബര്‍ അടച്ചു.
കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എറണാകുളത്ത് 287 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 36 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. അഞ്ച് ദിവസത്തിനിടെ 16 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഒന്‍പത് പേര്‍ എറണാകുളം മാര്‍ക്കറ്റില്‍ ഉള്ളവരും ബന്ധുക്കളാണ്.
ബ്രോഡ് വേ, പള്ളുരുത്തി മാര്‍ക്കറ്റുകള്‍ അടച്ചു. കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസില്‍ സന്ദര്‍ശനം നിരോധിച്ചു. ഇന്നലെ മാത്രം മാത്രം ലോക്ഡൗണ്‍ സംഘനത്തിന് 141 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയില്‍ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടുന്നു. ചെല്ലാനത്ത് വ്യാപക പരിശോധന നടത്തും. മൊബൈല്‍ ലാബ് എത്തി സ്രവം ശേഖരിക്കും. ഫലം ഒരു ദിവസത്തില്‍ ലഭിക്കും.