കൊച്ചി നഗരസഭയുടെ മട്ടാഞ്ചേരിയിലെ രണ്ട് ഹാളുകളില്‍ വ്യാജ രസീത് നിര്‍മിച്ച് വാടക പിരിച്ചു, നഗരസഭയുടെ പാസ്ബുക്കും ബാങ്ക്ബുക്കും ഒത്തുനോക്കാറില്ല, കെട്ടിടനികുതി രജിസ്റ്റര്‍ കൃത്യമല്ലാത്തതിനാല്‍ ബില്‍ കലക്ടര്‍മാരുടെ ബുക്ക് മാത്രമാണ് ആശ്രയം, നികുതികുടിശ്ശികയ്ക്ക് ലഭിക്കുന്ന ചെക്കുകള്‍ മടങ്ങിയാല്‍ അത് പിരിച്ചെടുക്കാനും സംവിധാനമില്ല… കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച 2018-19ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്. റിപ്പോര്‍ട്ടിലാണ് കൊച്ചി നഗരസഭയ്ക്ക് വന്‍ നഷ്ടം വരുത്തുന്ന ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകള്‍ വ്യക്തമാക്കുന്നത്.
മട്ടാഞ്ചേരി സോണല്‍ ഓഫീസിനുകീഴിലെ മട്ടാഞ്ചേരി ടൗണ്‍ ഹാള്‍, കല്‍വത്തി കമ്യൂണിറ്റി ഹാള്‍ എന്നിവയിലെ ബുക്കിങ് രജിസ്റ്ററില്‍ വ്യാജ രസീത് നമ്പര്‍ എഴുതിച്ചേര്‍ത്ത് തട്ടിയെടുത്തത് 4,53,570 രൂപയാണ്. രസീത് ബുക്കുകളുടെ അച്ചടിമുതല്‍ ഗുരുതര അലംഭാവം പുലര്‍ത്തിയതിനാലാണ് ഇത് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓഡിറ്റ് പരിശോധന കഴിഞ്ഞ രസീതുകള്‍ പോലും നികുതിപിരിവിനായി പുനരുപയോഗിച്ചു. ഉപയോഗിച്ച രസീത് ബുക്കുകള്‍ പരിശോധനയ്ക്ക് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഓണ്‍ലൈന്‍ നികുതിപിരിവ് നടപ്പാക്കാത്തതിനാല്‍ ബില്‍ കലക്ടര്‍മാര്‍ മുഖേന രസീത് ഉപയോഗിച്ചാണ് നികുതിപിരിവ്.
കെട്ടിടനികുതി, കുടിശ്ശികക്കാര്‍ക്ക് നല്‍കുന്ന നോട്ടീസ് എന്നിവയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്ററുകളില്ല. ബില്‍ കലക്ടര്‍മാര്‍ താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഹാന്‍ഡ് ബുക്കുകള്‍ മാത്രമാണ് കണക്കുകള്‍ തയ്യാറാക്കാനുള്ളത്. ബാങ്കില്‍നിന്ന് മടങ്ങുന്ന ചെക്കുകളുടെ തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കിയിട്ടില്ലെന്നുമാത്രമല്ല, മടങ്ങിയ ചെക്കുകള്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തുന്നുമില്ല. അതിനാല്‍ വന്‍ നികുതിചോര്‍ച്ചകള്‍ കണ്ടെത്താനും തടയാനും നഗരസഭയ്ക്ക് കഴിയുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.ഡഉഎ ആണ് കഴിഞ്ഞ 10 വര്‍ഷമായി കൊച്ചി നഗരസഭ ഭരിക്കുന്നത്. കോണ്‍ഗ്രസ്സിലെ തന്നെ ഗ്രൂപ്പ് വഴക്കുകളാണ് ഈ വിവാദം പുറത്തു കൊണ്ട് വന്നതെന്ന് ആരോപണമുണ്ട്