കോവിഡ്-19 കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ എസ് സുഹാസ്. കൊച്ചിയില്‍ സമൂഹവ്യാപനം ഇല്ല . ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും കളക്ടര്‍ പറഞ്ഞു . സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു .
https://www.facebook.com/dcekm/posts/1042148662849623
അതേസമയം, കൊച്ചിയില്‍ ഇന്നലെ ഉറവിടമറിയാത്ത ആറ് പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് . നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ ഇന്ന് രാവിലെ മുതല്‍ കര്‍ശന പരിശോധന ആരംഭിച്ചു .കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകള്‍ പൂര്‍ണമായും അടച്ചു . കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. പനമ്പിള്ളി നഗര്‍, ഗിരിനഗര്‍, പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപറമ്പ് എന്നിവിടങ്ങളാണ് നഗരസഭയിലെ കണ്ടെയ്‌മെന്‍റ് സോണുകള്‍ .

















