തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ.എം ഷാജി എംഎൽഎ. പിണറായി വിജയൻ കള്ളക്കടത്ത് നടത്തുന്ന കേരളത്തിലെ ഡോൺ ആണെന്നാണ് ഷാജിയുടെ ആരോപണം. ലോക കേരള സഭയ്ക്ക് പിന്നില്‍ കള്ളക്കടത്ത് സംഘമാണെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കാപട്യം നടത്തുന്നയാളാണെന്നും പറഞ്ഞ ഷാജി വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കാണിക്കുന്ന മൗനം ദുരൂഹമാണെന്നും പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിനെതിരെയും കെ.എം ഷാജി എംഎൽഎ ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി ജോണ്‍ ബ്രിട്ടാസാണ് മാഫിയ സംഘത്തെ നയിക്കുന്നതെന്നാണ് കെ.എം ഷാജിയുടെ ആരോപണം. മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാരിനുമെതിരെ യുഡിഎഫ് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസ്. കെ മാണി രംഗത്തെത്തിയിരുന്നു