കൊച്ചി: കിഴക്കമ്പലവും കടന്ന് വന്‍ വിജയം നേടി ട്വന്റി 20. പ്രതിപക്ഷമില്ലാതെ ഐരക്കനാട് പഞ്ചായത്ത് ട്വന്റി 20 സ്വന്തമാക്കി. ഇവിടുത്തെ 14 വാര്‍ഡുകളിലും ട്വന്റി 20 സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 2015 ല്‍ കിഴക്കമ്പലത്ത് മുന്ന് മുന്നണികളെയും പിന്നിലാക്കി കൊണ്ടാണ് ഭരണം പിടിച്ചെടുത്തത്. ഇത്തവണ കിഴക്കമ്പലത്തിനു പുറമേ മഴുവന്നൂര്‍, ഐരക്കാട്, കുന്നത്തുനാട്, വെങ്ങോല പഞ്ചായത്തുകളില്‍ ട്വന്റി 20 സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരുന്നു. ഇതില്‍ ഐരക്കാട് മൂന്നു വാര്‍ഡുകളിലും മഴുവന്നൂര്‍ രണ്ട വാര്‍ഡുകളിലും ട്വന്റി 20 സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
വോട്ടെടുപ്പു ദിനത്തില്‍ കിഴക്കമ്പലത്ത് വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനും ഭാര്യയ്ക്കും മര്‍ദനമേറ്റതിലൂടെ മാധ്യമശ്രദ്ധ നേടിയ കിഴക്കമ്പലം ഏഴാം വാര്‍ഡിലും ട്വന്റി20 ജയിച്ചു.2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വികസന മുദ്രാവാക്യവുമായെത്തിയ ജനകീയ കൂട്ടായ്മ ട്വന്റി 20 19 ല്‍ 17 സീറ്റും സ്വന്തമാക്കിയിരുന്നു.