റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. നിയോമില്‍ വെച്ചായിരുന്നു രാജാവ് വാക്സിന്‍ സ്വീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും വാക്‌സിന്‍ സ്വീകരിച്ചത്.
സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യപരമായ കാര്യങ്ങളില്‍ കൊറോണ തുടക്കം മുതല്‍ ഇത് വരെയും എല്ലാ പിന്തുണയും നല്‍കിയ രാജാവിന് സൗദി ആരോഗ്യ മന്ത്രി ഡോ തൗഫീക് അല്‍ റബീഅ് നന്ദി അറിയിച്ചു.