തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഇന്നലെവരെ ജോലി ചെയ്ത സുരക്ഷാജീവനക്കാരന് കോവിഡ്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗാര്‍ഡ് പോലീസിലെ ആര്‍ആര്‍ആര്‍എഫ് യൂണിറ്റംഗമാണ്.
തിരുവനന്തപുരം മേനംകുളം കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം, പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയ വാര്‍ഡില്‍ രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് കൂട്ടിരിപ്പുകാര്‍ക്കും വൈറസ് ബാധയേറ്റു. പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പത് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.
കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇനിയും ക്ലസ്റ്ററുകള്‍ ഉണ്ടാകാമെന്ന് ഡിഎംഒ ഡോ ഷിനു കെ.എസ് അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ബെഡുകള്‍ തികയാത്ത അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഡിഎംഒ പറഞ്ഞു.