തിരുവനന്തപുരം: കിഫ്ബി പദ്ധതിക്കെതിരെ ഗൂഢാലോചന നടന്നതായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ നീക്കം നടത്തിയത് ആര്‍.എസ്.എസ് ആണെന്നും ധനമന്ത്രി ആരോപിച്ചു. കേസ് കൊടുക്കാന്‍ പച്ചക്കൊടി കാണിച്ചത് റാം മാധവ് ആണ്. ആര്‍.എസ്.എസിന്റെ കോടാലിയായി പ്രവര്‍ത്തിച്ചത് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍ക്കാടനാണെന്നും അദ്ദേഹം ഇനി ആസ്ഥാനത്ത് തുടരണോ എന്നത് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/thomasisaaq/posts/4119058968110213
അതേസമയം കിഫ്ബിക്കെതിരായ കേസില്‍ അഭിഭാഷക സ്ഥാനത്തുനിന്ന് പിന്മാറില്ലെന്ന് മാത്യു കുഴല്‍ക്കാടന്‍ പ്രതികരിച്ചു. തോമസ് ഐസക്ക് വര്‍ഗീയത പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ന്യൂനപക്ഷ വോട്ടു നേടാനുള്ള തന്ത്രമാണ് ഇതെന്നും മാത്യു കുഴല്‍ക്കാടന്‍ ആരോപിച്ചു.
ഐസക്കിന്റേത് വര്‍ഗീയത പ്രചരിപ്പിച്ച് ന്യൂനപക്ഷ വോട്ട് നേടാനുള്ള ശ്രമമാണ്. കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ധനകാര്യമന്ത്രിയുടെ ആരോപണങ്ങള്‍. കിഫ്ബിയുമായി ബന്ധപ്പെട്ട് മാത്രമല്ല. ഒരു കാര്യത്തിലും ബിജെപി നേതാക്കളെ കണ്ടിട്ടില്ല. ആരോപണങ്ങള്‍ തെളിയിച്ചാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കിഫ്ബി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഗുണം എന്തെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്നും മാത്യു ആവശ്യപ്പെട്ടു.