തിരുവനന്തപുരം: കിഫ്ബി സിഎജി റിപ്പോര്‍ട്ടിനെ പിന്തുണച്ച് പ്രതിപക്ഷം നിയമസഭയില്‍. ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം പറഞ്ഞതിന്റെ ആവര്‍ത്തനമെന്ന് സതീശന്‍. കിഫ്ബിയെയല്ല സിഎജി വിമര്‍ശിച്ചത് ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയെന്ന് സതീശന്‍ പറഞ്ഞു.
ഭരണഘടനാ വ്യവസ്ഥയ്ക്ക് പുറത്തുള്ള ഒന്നിനും സാധുതയില്ല. കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക് കിഫ്ബി കടന്നുകയറിയെന്ന് സതീശന്‍ പറഞ്ഞു. മറുപടി നല്‍കാന്‍ കിഫ്ബിക്ക് സിഎജി അവസരം നല്‍കിയില്ലെന്ന വാദം നിരര്‍ത്ഥകമാണ്. ധനസെക്രട്ടറിക്ക് മിനിറ്റ്‌സ് കിട്ടിയില്ലെന്ന് ഐസക് പറഞ്ഞു. ധനമന്ത്രി കള്ളം പറയുകയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം, മിനിറ്റ്‌സ് കിട്ടിയതിന് തെളിവുണ്ടോയെന്ന് തോമസ് ഐസക് ചോദിച്ചു. കിട്ടിയില്ലെന്ന് തെളിയിക്കാനകുമോ എന്ന് സതീശന്‍ വെല്ലുവിളിച്ചു.











