തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിന്മേലുള്ള അടിയന്തര പ്രമേയം നിയമസഭ തള്ളി. കിഫ്ബിക്കെതിരായ പ്രതിപക്ഷ നീക്കം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്ന കാര്യം യുഡിഎഫ് ജനങ്ങളോട് പറയണം. സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ കിഫ്ബി വരില്ല. ഭരണഘടനാ ലംഘനമില്ലെന്ന് ഐസക് പറഞ്ഞു.
ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം പറഞ്ഞതിന്റെ ആവര്‍ത്തനമെന്ന് സതീശന്‍. കിഫ്ബിയെയല്ല സിഎജി വിമര്‍ശിച്ചത് ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയെന്ന് സതീശന്‍ പറഞ്ഞു.
ഭരണഘടനാ വ്യവസ്ഥയ്ക്ക് പുറത്തുള്ള ഒന്നിനും സാധുതയില്ല. കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക് കിഫ്ബി കടന്നുകയറിയെന്ന് സതീശന്‍ പറഞ്ഞു. മറുപടി നല്‍കാന്‍ കിഫ്ബിക്ക് സിഎജി അവസരം നല്‍കിയില്ലെന്ന വാദം നിരര്‍ത്ഥകമാണ്. ധനസെക്രട്ടറിക്ക് മിനിറ്റ്സ് കിട്ടിയില്ലെന്ന് ഐസക് പറഞ്ഞു. ധനമന്ത്രി കള്ളം പറയുകയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം, മിനിറ്റ്സ് കിട്ടിയതിന് തെളിവുണ്ടോയെന്ന് തോമസ് ഐസക് ചോദിച്ചു. കിട്ടിയില്ലെന്ന് തെളിയിക്കാനകുമോ എന്ന് സതീശന്‍ വെല്ലുവിളിച്ചു.
ഇതിനിടെ,സര്‍ക്കാരിനെതിരെ-കോണ്‍ഗ്രസ്-ആര്‍എസ്എസ് ഗൂഢാലോചന നടന്നുവെന്ന് ജെയിംസ് മാത്യു എംഎല്‍എ ആരോപിച്ചു. കിഫ്ബിക്കെതിരെ സിഎജിയെ കക്ഷിചേര്‍ത്ത് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് അനുഭാവിയാണ്. സിഎജിയിലെ ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടുവെന്ന് ജെയിംസ് മാത്യു പറഞ്ഞു. രാവിലെയും ഉച്ചക്കും വൈകീട്ടും പിണറായി സര്‍ക്കാരിനെതിരെ പത്രസമ്മേളന പരമ്പര നടത്തിയ രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് മൂലക്കിരുത്തിയിരിക്കുകയാണെന്ന് നിയമസഭയില്‍ ജയിംസ് മാത്യു എംഎല്‍എ പറഞ്ഞു. നുണകള്‍ പ്രചരിപ്പിച്ച് കഴിവുകേട് തെളിയിച്ചയാളാണ് ചെന്നിത്തല. പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ ഇറക്കിയിട്ടു കാര്യമില്ല. ഡഉഎ രക്ഷപ്പെടാന്‍ പോകുന്നില്ല. അഴിമതിയുടേയും സദാചാര മൂല്യങ്ങളുടെ തകര്‍ച്ചയുടേയും വികസന തകര്‍ച്ചയുടേയും മുന്‍ ഡഉഎ ഭരണകാലം മടക്കി കൊണ്ടു വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും ജെയിംസ് മാത്യു പറഞ്ഞു.
കോണ്‍ഗ്രസിന് ഒരിക്കലും അധികാരം തിരിച്ചുകിട്ടില്ലെന്ന വേവലാതിയെന്ന് എം സ്വരാജ് പറഞ്ഞു. സി.എ.ജി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം നിറവേറ്റാന്‍ ശ്രമിച്ചു. ഭരണഘടനാ സാധുത പരിശോധിക്കാന്‍ സിഎജിക്ക് ആര് അധികാരം നല്‍കി? സിഎജിക്ക് നിയമവ്യവസ്ഥ അറിയില്ലെങ്കില്‍ പഠിപ്പിക്കുമെന്ന് എം സ്വരാജ് പറഞ്ഞു.











