തിരുവനന്തപുരം: മസാല ബോണ്ടിന് പിന്നാലെ 1,100 കോടിയുടെ ഗ്രീന്‍ ബോണ്ടുമായി കിഫ്ബി. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമം. ഗ്രീന്‍ബോണ്ട് ഇറക്കാന്‍ കിഫ്ബി റിസര്‍വ് ബാങ്കിന്റെ അനുമതി തേടി. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് പണം കണ്ടെത്താനാണ് ഗ്രീന്‍ ബോണ്ട്.
അതേസമയം, കിഫ്ബിക്ക് വിദേശവായ്പയെടുക്കാന്‍ അധികാരമില്ലെന്നാണ് സി.എ.ജി നിലപാട്.