ബഹ്‌റൈനിലെ തെരുവുകളില്‍ ഖലീഫാ മൊബൈല്‍ ലൈബ്രറി എത്തിയത് പുസ്തക പ്രിയര്‍ക്ക് ആഹ്‌ളാദാനുഭവമായി. ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് സംസ്‌കാരിക-പുരാവസ്തു വകുപ്പ് സഞ്ചരിക്കുന്ന വായനശാലകള്‍ അവതരിപ്പിച്ചത്.
മനാമ: തലസ്ഥാന നഗരിയിലെ അല്‍ ഷൊറൂകില്‍ കഴിഞ്ഞ ദിവസം സഞ്ചരിക്കുന്ന വായന ശാല എത്തിയത് വായനപ്രിയര്‍ക്ക് കൗതുകവും ആഹ്‌ളാദവും പകരുന്ന കാഴ്ചയായി.
നഗരഹൃദയത്തിലെ പ്രധാന ഇടങ്ങളില്‍ എത്തിയ വായനശാലക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ അവധി ആഘോഷത്തിന്റെ സായാഹ്നങ്ങള്‍ പലരും വായനയ്ക്കായി മാറ്റിവെച്ചു.
ദിയാ അല്‍ മുഹറാഖിലെ അല്‍ നൂറിലായിരുന്നു ശനിയാഴ്ച വായനശാല എത്തിയത്. ബാബ് അല്‍ ബഹ്‌റൈനാണ് അടുത്ത കേന്ദ്രം.
മൂന്നു ദിവസം ഇവിടെ ഒരോ തെരുവുകളിലൂം വായന ശാല സഞ്ചരിക്കും. ഒരോ ദിവസങ്ങളിലും വായന ശാല പ്രധാന കേന്ദ്രങ്ങളില്‍ എത്തും.
അടുത്ത വര്‍ഷം അവസാനം വരെ ഇത്തരത്തില്‍ വായന ശാല ബഹ്‌റൈനിലെ നഗരങ്ങള്‍ ചുറ്റും.
ചൊവ്വ മുതല്‍ വ്യാഴം വരെയാകും വായനശാലയുടെ പ്രതിവാര സേവനം.
ബഹ്‌റൈനിലെ ഏറ്റവും പഴയ വായനശാലകളിലൊന്നാണ് ഖലീഫ ലൈബ്രറി. സംസ്‌കാരിക പരിപാടികളും ശില്പശാലകളും ഖലീഫ ലൈബ്രറി പതിവനായി സംഘടിപ്പിക്കാറുണ്ട്. പൊതുജനങ്ങളില്‍ വായനയുടെ വിത്തുവിതയ്ക്കാന്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഖലീഫ ലൈബ്രറിയുടെ ശാഖകള്‍ ആരംഭിക്കുമെന്ന് സംസ്‌കാരിക -പുരാവസ്തു വകുപ്പ് അധികൃതര്‍ അറിയിച്ചു.