നാട്ടില്‍ നിന്നും സന്ദര്‍ശക വീസയിലെത്തിയ മരുമകള്‍ വഴക്കിനിടെ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ വയോധിക മരിച്ചു.
അബുദാബി : മരുമകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മായിയമ്മ മരണമടഞ്ഞു.
ആലുവ ഏലൂര്‍ സ്വദേശി പരേതനായ മുഹമദിന്റെ ഭാര്യ റൂബി മുഹമദ് (63) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മരുമകള്‍ കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജ്‌ന(23) യെ പോലീസ് അറസ്റ്റു ചെയ്തു.
റൂവൈയ്‌സിനടുത്ത് സൗദി അതിര്‍ത്തി ഗ്രാമമായ ഗയാത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഷജ്‌നയും റൂബിയും തമ്മില്‍ കലഹം ഉണ്ടാകുകയും ഷജ്‌ന റൂബിയയെ പിടിച്ചു തള്ളുകയുമാണ് ഉണ്ടായത്. തലഭിത്തിയിടിലിച്ച് വീണ റൂബിയയുടെ ബോധം നഷ്ടപ്പെട്ടു.
സംഭവസ്ഥലത്തുണ്ടായിരുന്ന മകന്‍ സജ്ജു ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും താമസിയാതെ മരണം സ്ഥിരീകരിച്ചു.
സൗദി പോലീസ് സ്ഥലത്ത് എത്തി ഷജ്‌നയെ അറസ്റ്റു ചെയ്തു.
ഷജ്‌നയും സജ്ജുവും അടുത്തിടെയാണ് വിവാഹിതരായത്. ഷജ്‌നയെ ഓണ്‍ലൈന്‍ മാട്രിമോണിയല്‍ വഴിയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹം വീഡിയോ കോള്‍ വഴി നടത്തുകയായിരുന്നു.
വിവാഹ ശേഷം ഫെബ്രുവരി പതിനഞ്ചിന് ഷജ്‌നയും സജ്ജുവിന്റെ മാതാവും സന്ദര്‍ശക വീസയില്‍ ഇവിടെ എത്തി. ഇവര്‍ തമ്മില്‍ ഇടയ്ക്ക് വഴക്ക് പതിവായിരുന്നു.
അല്‍ അന്‍സാരി എക്‌സേഞ്ചിലെ ജീവനക്കാരനായ സജ്ജു മാതാവിനെയും സന്ദര്‍ശക വീസയില്‍ എത്തിച്ച ശേഷം മടക്കി യാത്രയയ്ക്കാനൊരുങ്ങിയ വേളയിലാണ് ദാരുണ സംഭവം ഉണ്ടായത്.
റൂബിയയുടെ മൃതദേഹം മോര്‍ച്ചറിയിലിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഖബറടക്കും.