തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനക്കേസ് എഴുതിത്തള്ളി. പരാതിക്കാരന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് ക്രൈംബ്രാഞ്ച് നടപടി. ഒ.എം.ആര്‍ ഷീറ്റ് കണ്ടെത്താനാകില്ല എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് പറഞ്ഞു. ഇത് അടിസ്ഥാനമാക്കിയാണ് കേസ് എഴുതിതള്ളിയത്.
ക്രൈം ബ്രാഞ്ചാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. വി സിയും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും കേസില്‍ പ്രതികളായിരുന്നു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യ കുറ്റപത്രം തെറ്റ് എന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു.