Kerala State Film Awards 2024: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;ഉര്‍വശിയും ബീന ചന്ദ്രനും മികച്ച നടിമാര്‍, പൃഥ്വിരാജ് നടൻ; ചിത്രം കാതല്‍, സംവിധായകൻ ബ്ലെസി

download (60)


Kerala State Film Awards 2024: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.
ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ (ആടുജീവിതം)

ഒൻപത് പുരസ്കാരങ്ങളുമായി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് പുരസ്കാരപ്രഖ്യാപനത്തില്‍ നിറഞ്ഞു നിന്നത്. ജനപ്രിയ ചിത്രം, സംവിധായകൻ, നടൻ, തിരക്കഥ, ഛായാഗ്രാഹകൻ, പ്രത്യേക ജൂറി പരാമ‍ര്‍ശം (അഭിനയം), മേക്കപ്പ് ആര്‍ട്ടിസ്റ്റ്, പ്രൊസസിംഗ് ലാബ്/കളറിസ്റ്റ്, ശബ്ദമിശ്രണം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍.അഭിനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).

അവാർഡുകള്‍ വിശദമായി

  • മികച്ച ചിത്രം – കാതല്‍ ദ കോർ
  • മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)
  • മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)
  • മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
  • മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട
  • മികച്ച സ്വഭാവനടി – ശ്രീഷ്മ ചന്ദ്രൻ (പെമ്ബുള ഒരുമൈ)
  • മികച്ച സ്വഭാവനടൻ – വിജയരാഘവൻ (പൂക്കാലം)
  • മികച്ച തിരക്കഥ – ആടുജീവിതം (ബ്ലെസി)
  • മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)
  • മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതല്‍ ദ കോർ)
  • മികച്ച ഛായാഗ്രാഹകൻ – സുനില്‍ കെ എസ് (ആടുജീവിതം)
  • മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്ബാടി (ആടുജീവിതം)
  • മികച്ച പിന്നണിഗായകൻ – വിദ്യാധരൻ മാസ്റ്റർ (പതിരാണെന്നോർത്തൊരു കനവില്‍, ജനനം 1947 പ്രണയം തുടരുന്നു)
  • മികച്ച പിന്നണിഗായിക – ആൻ ആമി (തിങ്കള്‍പ്പൂവിൻ, പാച്ചുവും അത്ഭുതവിളക്കും)
  • കലാസംവിധായകൻ – മോഹൻദാസ് (2018)
  • മികച്ച ചിത്രസംയോജകൻ – സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തർ)
  • മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ)
  • മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കല്‍ (കാതല്‍)
  • മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)
  • മികച്ച ശബ്ദമിശ്രണം – റസൂല്‍ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവതം)
  • മികച്ച സിങ്ക് സൗണ്ട് – ഷമീർ അഹമ്മദ് (ഒ ബേബി)
  • മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് – വൈശാഖ് ശിവഗണേഷ് (ആടുജീവിതം)
  • മികച്ച ബാലതാരം (പെണ്‍) – തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)
  • മികച്ച ബാലതാരം (ആണ്‍) – അവ്യുക്ത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും)
  • മികച്ച ചലച്ചിത്രം ഗ്രന്ഥം – മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
  • മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)
  • മികച്ച വസ്ത്രാലങ്കാരം – ഫെമിന ജെബ്ബാർ (ഒ ബേബി)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആണ്‍) – റോഷൻ മാത്യു (ഉള്ളൊഴുക്ക, വാലാട്ടി)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെണ്‍) – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
  • മികച്ച നൃത്തസംവിധാനം – ജിഷ്ണു (സുലൈഖ മൻസില്‍)
  • മികച്ച വിഷ്വല്‍ എഫക്‌ട്‌സ് – ആൻഡ്രു ഡിക്രൂസ്, വിശാഖ് ബാബു (2018)
  • സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പരാമർശം – ശാലിനി ഉഷാദേവി (എന്നെന്നും
Also read:  ഇരുപതാം വര്‍ഷത്തില്‍ പുതിയ ലോഗോയുമായി ഇന്‍ഫോപാര്‍ക്ക്.

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡില്‍ പരിഗണിക്കുന്നത്. അതേസമയം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് ഒന്നരക്ക് പ്രഖ്യാപിക്കും.രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിങ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ 50 തില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

Also read:  കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കടുത്ത മത്സരമാണ് ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരത്തിന്. കാതലിലെ പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പ്രിത്വിരാജ്‌ഉം അവസാന റൗണ്ടില്‍ എത്തിയിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരത്തിലും കനത്ത മത്സരമാണ് നടന്നത്. ‘ഉള്ളൊഴുക്കി’ലെ ലീലാമ്മയായി വേഷമിട്ട ഉർവശിയും, അഞ്ജുവായെത്തിയ പാർവതി തിരുവോത്തും മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയില്‍ ഉണ്ടായിരുന്നു. മോഹൻലാല്‍ – ജിത്തു ജോസഫ് ചിത്രം ‘നേരി’ലെ പ്രകടനത്തില്‍ അനശ്വര രാജനും പരിഗണനയില്‍ ഉണ്ടായിരുന്നു. ഇതുവരെ റിലീസ് ആവാത്ത ചില ചിത്രങ്ങളും അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നു.

Also read:  ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതല്‍, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തുടങ്ങിയ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി അവസാന റൗണ്ടില്‍ മാറ്റുരച്ചിരുന്നു. ഉർവശിയും പാർവതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരവിഭാഗത്തിലുണ്ടായിരുന്നു. 2018, ‘ഫാലിമി’ തുടങ്ങീ നാല്‍പ്പതോളം സിനിമകള്‍ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടില്‍ എത്തിയിരുന്നു. ബ്ലെസി, ജിയോ ബേബി, ക്രിസ്‌റ്റോ ടോമി തുടങ്ങിയവറായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാര പട്ടികയില്‍.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയനന്ദനനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »