ദുബായ്: കേരള പ്രവാസി ക്ഷേമനിധിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആര്‍.പി മുരളിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ 35 വര്‍ഷമായി ഷാര്‍ജയിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ് ആര്‍.പി മുരളി.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ നേതൃത്വത്തില്‍ നടന്ന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളം ആര്‍.പി മുരളി ഭരണ മുന്നണിയുടെയും പ്രതിപക്ഷ മുന്നണിയുടെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഎഇയിലെ വിവിധ കലാ-സാംസ്‌കാരിക കൂട്ടായ്മകളുടെ നേതൃനിരയില്‍ മുരളി ഇപ്പോഴും സജീവമാണ്.
അബുദാബി ശക്തിയും അലൈന്‍ മലയാളി സമാജവും ദുബൈ ഓര്‍മയും മാസ് ഷാര്‍ജയും കൈരളി ഫ്യൂജെറയും റാസല്‍ഖൈമ ചേതനയും കൈരളി ടിവിയും ചേര്‍ന്ന് യുഎഇയില്‍ പ്രയാസമനുഭവിക്കുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കിയത് മുരളിയായിരുന്നു.
പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കോവിഡിനെ തുടര്‍ന്ന് തൊഴില്‍ മേഖലയിലടക്കം ഉണ്ടായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും ഈ സന്ദര്‍ഭത്തില്‍ പ്രവാസികളെയും അവരുടെ പ്രശ്‌നങ്ങളെയും അടുത്തറിയുന്ന ആര്‍.പി മുരളിയെ പോലുള്ളവരുടെ നിയമനം ആവേശകരമാണെന്ന് പ്രവാസി കൂട്ടായ്മകള്‍ അഭിപ്രായപ്പെട്ടു.
കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും സിനിമാ സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാന്‍.