തിരുവനന്തപുരം: കേരള പോലീസിനെ സഹായിക്കാൻ പോലീസ് വളണ്ടിയർമാരായി 7592 പേർ രജിസ്റ്റർ ചെയ്തു. 757 വനിതകൾ ഉൾപ്പെടെ 7592 പേർ പൊലീസ് വളണ്ടിയർമാരായി സേവനമനുഷ്ഠിക്കാൻ രജിസ്റ്റർ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഏറ്റവും കൂടുതൽ വളണ്ടിയർമാർ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1030 പേർ. വിവിധ ജില്ലകളിലായി ശരാശരി 166 വനിതകൾ ഉൾപ്പെടെ 2364 വളണ്ടിയർമാരാണ് പൊലീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്. ഇവര്‍ക്ക് സർട്ടിഫിക്കറ്റ് നൽകും.