കൊച്ചി: കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിആര്‍പിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.