തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോണ്‍ വിളി വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നില്ലെന്ന് സര്‍ക്കാര്‍. ടവര്‍ ലൊക്കേഷന്‍ മാത്രം പരിശോധിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. കേസ് വെള്ളിയാഴ്ച്ച പരിഗണിക്കും.