തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ച ജീവനക്കാരോട് ജോലിയില്‍ തിരിച്ചു കയറാന്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. കോവിഡ് മൂലമുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ജോലിക്ക് ഹാജരാകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
ദീര്‍ഘകാല ശൂന്യവേതന അവധി, ആരോഗ്യപരമായ കാരണങ്ങളാല്‍ ഉള്ള അവധി, പഠന അവധി എന്നിവ ഒഴികെ മറ്റ് അവധികളില്‍ ഉള്ളവര്‍ ജോലിയില്‍ തിരികെ എത്തണം എന്നാണ് നിര്‍ദേശം.
അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പൂന്തുറയിൽ സൂപ്പർ സ്പ്രെഡായതോടെ സാമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് ആശങ്ക.












