തിരുവനന്തപുരം: കേരളം വാങ്ങിയ ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയച്ചു. മുപ്പതിനായിരത്തിലധികം കിറ്റുകള്‍ തിരികെ നല്‍കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. പൂനൈ മൈ ലാബ് ഡിസ്‌കവറി സൊല്യൂഷനില്‍ നിന്നാണ് ഒരു ലക്ഷം ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വാങ്ങിയത്. ഇതില്‍ 62858 കിറ്റുകള്‍ ഉപയോഗിച്ചു. 5020 കിറ്റുകളിലെ പരിശോധനാഫലം വ്യക്തമായില്ല. ഇതോടെയാണ് കിറ്റുകള്‍ തിരിച്ചയക്കാന്‍ തീരുമാനിച്ചത്.
കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ആന്റിജന്‍ കിറ്റുകള്‍ വാങ്ങിയത്. 4,59,00,000 രൂപക്കാണ് കിറ്റുകള്‍ വാങ്ങിയത്. ഉപയോഗിച്ച കിറ്റുകളുടെ മുഴുവന്‍ തുകയും കമ്പനിക്ക് തിരിച്ചു നല്‍കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. മറ്റു കമ്പനികളുടെ പരിശോധനാ കിറ്റുകള്‍ സ്‌റ്റോക്കുളളതിനാല്‍ പരിശോധനകള്‍ മുടങ്ങില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.











