തിരുവനന്തപുരം: ഡല്‍ഹിയിലെ കര്‍ഷക പ്രകേഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം.
സംയുക്ത കര്‍ഷക സമിതി രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും പങ്കെടുക്കും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. ഇതിനി പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണറുടെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടാകാമെന്ന ആരോപണവുമായി കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ രംഗത്തെത്തിയിരുന്നു.